KOYILANDY DIARY

The Perfect News Portal

ജന ജാഗരൺ യാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജന ജാഗരൺ യാത്ര സംഘടിപ്പിച്ചു. കൊല്ലം ചിറയ്ക്ക്‌ സമീപത്തെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് യാത്ര തുടങ്ങിയത്. സ്വാതന്ത്ര്യ സമര സേനാനി എം.കെ. കൃഷ്ണനിൽ നിന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ പതാക ഏറ്റുവാങ്ങി. കേരളഗാന്ധി കെ. കേളപ്പൻ്റെ ജന്മദേശമായ മുചുകുന്നിൽ സമാപിച്ച യാത്രയിൽ സേവാദൾ വളണ്ടിയർമാരും വനിതകളുമുൾപ്പെടെ ഒട്ടേറെ പ്രവർത്തകർ അണിനിരന്നു.

എ.ഐസി.സി. വക്താവ് ഷമ മുഹമ്മദ്, കെ.പി.സി.സി. ഭാരവാഹികളായ കെ.കെ. ഇബ്രാഹിം, പി.എം. നിയാസ്, കെ. ജയന്ത്, ഡി.സി.സി. പ്രസിഡണ്ട് കെ. പ്രവീൺകുമാർ, കെ.എസ്‌.യു. സംസ്ഥാന പ്രസിഡ ണ്ട് കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷ വിദ്യാ ബാലകൃഷ്ണൻ, മുൻ ഡി.സി.സി. പ്രസിഡൻറുമാരായ യു. രാജീവൻ, കെ.സി. അബു തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *