KOYILANDY DIARY

The Perfect News Portal

ജനതാദൾ എസ്. കൊയിലാണ്ടി മണ്ഡലം കൺവൻഷൻ

കൊയിലാണ്ടി: ജനതാദൾ എസ് കൊയിലാണ്ടി മണ്ഡലം കൺവൻഷൻ ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടിൻ്റെ കാര്യത്തിൽ ഘടക കക്ഷികൾ മൗനം വെടിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലാകെ കൊലപാതക രാഷട്രീയത്തിനെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ച യു.ഡി. എഫ് കൊലപാതകികളെ സംരക്ഷിക്കുമെന്ന് പരസ്യ നിലപാടെടുത്ത കെ.പി സി.സി പ്രസിഡണ്ട് കെ. സുധാകരൻ്റെ നിലപാടിൽ ഘടകകക്ഷികൾ മൗനം വെടിയണമെന്നും ജനതാദൾ എസ് ജില്ലാ പ്രസിഡണ്ട് കെ.ലോഹ്യ പറഞ്ഞു. ജനതാദൾ എസ് കൊയിലാണ്ടി മണ്ഡലം കൺവർഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഇക്കാര്യത്തിൽ കെ.കെ. രമയുടെ അഭിപ്രായമറിയാൻ പൊതു സമൂഹം ആഗ്രഹിക്കുന്നതായും ലോഹ്യ പറഞ്ഞു.

രാജ്യത്ത് ബി.ജെ.പി യിലേക്ക് ഒഴുക്ക് എന്നത് മാറി ബി.ജെ.പിയിൽ നിന്ന് കുത്തൊഴുക്ക് എന്ന മാറ്റമാണ് യു. പി തെരഞ്ഞെടുപ്പ് പ്രഖ്വാപിച്ചപ്പോൾ കാണുന്നത് നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി. കെ കബീർ, കെ. എം ഷാജി, ജയരാജ പണിക്കർ, ജി. മമ്മദ് കോയ, ബിജു, റാമിസ് കപ്പാട് എന്നിവർ സംസാരിച്ചു. സുരേഷ് മേലേപ്പുറത്ത് (പ്രസിഡണ്ട്), ജി.മമ്മത് കോയ (വൈസ് പ്രിസിഡണ്ട്), ജയരാജ് പണിക്കർ (ജനറൽ സെക്രട്ടറി), റിലാഷ് തിരുവങ്ങൂർ (സിക്രട്ടറി), റാമിസ് കാപ്പാട് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *