KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി ശ്മശാന നടത്തിപ്പിലെ അഴിമതി അവസാനിപ്പിക്കണം: ബി.ജെ.പി. പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ശ്മശാന നടത്തിപ്പിലെ അഴിമതി അവസാനിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ബി.ജെ.പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സമിതി അംഗം വായനാരി വിനോദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി.പഞ്ചായത്ത് പ്രസിഡണ്ട് ശശി അമ്പാടി അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം സെക്രട്ടറി എ.കെ.സുനിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി റിനീഷ്, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് അഭിൻ അശോക്, മണ്ഡലം സമതി അംഗം പൂക്കാട് മാധവൻ, ഒ.ബി സി മോർച്ച മണ്ഡലം സെക്രട്ടറി വി.കെ.സി.ജയപ്രകാശ്, ബാബു കുനിയിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *