KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് യു.പി.സ്കൂളിൽ സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വിദ്യാഭ്യാസ സമിതി (ചെപ്പ്) യുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് യു.പി.സ്കൂളിൽ വെച്ച് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യസമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ബി.ആർ.സി. കോ-ഓർഡിനേറ്റർ ഒ. ഗിരി, പ്രധാന അധ്യാപിക പി.എം. സജിനി, പി.പി. രാജൻ എന്നിവർ സംസാരിച്ചു. യു.പി. വിഭാഗത്തിൽ ദേവപ്രയാഗ് പി. നായർ (ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി.എസ്), എൽ.പി. വിഭാഗത്തിൽ ഋതുനന്ദ (പൊയിൽക്കാവ് യു.പി.എസ്) എന്നിവർ ഒന്നാം സമ്മാനവും നേടി.

Leave a Reply

Your email address will not be published. Required fields are marked *