KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിലെ കുഴി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ നികത്തി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തില്‍ വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്ന വലിയ കുഴി വ്യാപാരി വ്യവസായി ഏകോപനസമിതി പ്രവര്‍ത്തകര്‍ നികത്തി. മെറ്റലും മണലും സിമന്റും ഉപയോഗിച്ചാണ് കുഴി അടച്ചത്. ഈ കുഴികാരണം പാലത്തില്‍ ഗതാഗതതടസ്സം അനുഭവപ്പെട്ടിരുന്നു.

യൂണിറ്റ് പ്രസിഡന്റ് കെ.എം. രാജീവന്‍, മോഹനന്‍, ജലീല്‍ മൂസ, ജെ.കെ. ഹാഷിം എന്നിവര്‍ നേതൃത്വം നല്‍കി. മേല്‍പ്പാലത്തിലേക്ക് കയറുന്നിടത്തെ റോഡാണ് തകര്‍ന്നുകിടക്കുന്നത്. എല്ലാവര്‍ഷവും ചെങ്ങോട്ടുകാവ് മേല്‍പ്പാലം റോഡ് അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങളാണ് എന്‍.എച്ച്. വിഭാഗം ചെലവിടുന്നത്. എന്നാല്‍, ഒരു മഴക്കാലം കഴിയുമ്പോഴേക്കും റോഡേത് കുഴിയേതെന്നറിയാന്‍ കഴിയാത്തവിധം റോഡ് തകരും.

Leave a Reply

Your email address will not be published. Required fields are marked *