KOYILANDY DIARY

The Perfect News Portal

ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ നായയുടെ മൂത്രസഞ്ചി തുറന്ന് അത്യപൂര്‍വ്വ ശസ്ത്രക്രിയ

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മൃഗാശുപത്രിയിലാണ് നായ്ക്കുട്ടിയില്‍ അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി നടപ്പാക്കിയത്. റാന്നി ബി ഡി ഒയുടെ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലുള്ള ആറ് വയസുള്ള ആണ്‍പട്ടി മൂന്ന് ദിവസമായി മൂത്രം ഒഴിക്കാത്തതിനെ തുടര്‍ന്നാണ് പരിശോധനക്കായി മൃഗാശുപത്രിയില്‍ കൊണ്ടുവന്നത്. തുടര്‍ന്ന് ആലപ്പുഴയില്‍ സ്കാനിംഗ് നടത്തിയപ്പോഴാണ് മൂത്രസഞ്ചിയില്‍ പഴുപ്പ് കണ്ടത്.

ചെങ്ങന്നൂരിലെ വെറ്റിനറി സര്‍ജ്ജന്‍ ഡോ. ദീപു ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള നാലംഗ ഡോക്ടര്‍മാരുടെ സംഘം നാല് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രീയയാണ് നടത്തിയത്. മൂത്രസഞ്ചി തുറന്ന് കെട്ടിക്കിടന്ന ഒരു ലിറ്ററില്‍ അധികം മൂത്രം ഒഴുക്കിക്കളഞ്ഞു. ഒരു ലിറ്ററോളം പഴുപ്പും നീക്കം ചെയ്തു.
നായയുടെ വൃഷണങ്ങള്‍ രണ്ടും വയറില്‍ ഉളളിലായിരുന്നു. അവ പുറത്താക്കി. അവയില്‍ ഒന്നിന് ക്യാന്‍സര്‍ ബാധിച്ചതായിരുന്നു. അത് നീക്കം ചെയ്തു. നായസുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍ പറഞ്ഞു. വെറ്റിനറി ഡോക്ടര്‍മാരായ അജ്ഞലി, ചിത്ര, രതീഷ് ബാബു, തുടങ്ങിയവര്‍ ശസ്ത്രക്രിയക്ക് സഹായത്തിനുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *