KOYILANDY DIARY

The Perfect News Portal

ചരിത്ര വരയുമായി കൊല്ലം യു.പി സ്കൂൾ

കൊയിലാണ്ടി: സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം ആഘോഷിക്കുന്ന വേളയിൽ കൊല്ലം യു.പി സ്കൂളിൽ  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് നേതൃത്വത്തിൽ സ്വാതന്ത്ര്യ ചരിത്ര ചിത്രരചന സംഘടിപ്പിച്ചു. പ്രശസ്ത കലാകാരൻ ദീപേഷ് കുട്ടത്ത് കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് ജിസ്ന. എം അധ്യക്ഷയായിരുന്നു. കൊടക്കാട്ട് രാജീവൻ മാസ്റ്റർ, ലിൻസി എസ്, ശ്രീലേഷ് ഒ എന്നിവർ സംസാരിച്ചു. ധീര ദേശാഭിമാനികളെയും പോരാട്ടങ്ങളെയും സഹന സമരത്തെയും സ്മരിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങൾ വരച്ച് പ്രദർശിപ്പിച്ചു. കെ.രശ്മി സ്വാഗതവും, ഉണ്ണികൃഷ്ണൻ സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *