KOYILANDY DIARY

The Perfect News Portal

ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിസാമിനെതിരെ വീണ്ടും കേസ്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ വീണ്ടും കേസ്. മാനേജറെ ഭീഷണിപ്പെടുത്തല്‍, അസഭ്യംപറയല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

സ്ഥാപനത്തിലെ ബിസിനസുമായ ബന്ധപ്പെട്ടു ചന്ദ്രശേഖരനെ ഫോണില്‍ വിളിച്ച്‌ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഫോണ്‍കോളിന്റെ ശബ്ദരേഖയടക്കം ചന്ദ്രശേഖരന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. നിസാമിന്റെ കമ്ബനിയായ കിംഗ്സ് സ്പെയ്സ് സ്ഥിതിചെയ്യുന്നത് വെസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി വെസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ചന്ദ്രശേഖരന്റെ മൊഴിയെടുക്കും. ഫോണ്‍ വന്നത് കണ്ണൂര്‍ ജയിലില്‍ നിന്നായതിനാല്‍ കണ്ണൂരിലേക്കും അന്വേഷണം നീളും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *