KOYILANDY DIARY

The Perfect News Portal

ഗിരീഷ് പുത്തഞ്ചേരി സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അദ്ദേഹം പഠിച്ച പുത്തഞ്ചേരി ഗവ എൽ പി സ്കൂളിൽ ഗിരീഷ് പുത്തഞ്ചേരി സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് മെമ്പർ രമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് 6 ലക്ഷം രൂപ ചിലവഴിച്ചാണ് ഹാൾ നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ പിടിഎ പ്രസിഡണ്ട്  പ്രഭിത അധ്യക്ഷതവഹിച്ചു. പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന സി.കെ. ലീന, കെ എം ശ്രീനു, ശശി തയ്യുള്ളതിൽ, മണി ചാലിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *