KOYILANDY DIARY

The Perfect News Portal

ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനം

കൊയിലാണ്ടി: ഗവ: ജി എച്ച് എസ് സ്കൂളിൽ കൊയിലാണ്ടിയിൽ ഉന്നത വിജയികളെ അനുമോദിച്ചു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കും ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് കരസ്ഥമാക്കിയ ഗൈഡ്സ് യൂണിറ്റിനുമാണ് അനുമോദനം നൽകിയത്. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ  നിർവ്വഹിച്ചു. വാർഡ് കൗൺസിലർ പി. പ്രജീഷ, അധ്യക്ഷത വഹിച്ചു. 

കൊയിലാണ്ടി സബ് ജില്ലയിൽ 1198 മാർക്ക് വാങ്ങി ഒന്നാമതെത്തിയ കീർത്തന എസ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഫിദ ഫാത്തിമ എന്നിവർക്കുള്ള കാഷ് അവാർഡും വിജയികൾക്കുള്ള മൊമെൻ്റോയും വിതരണം ചെയ്തു. ചടങ്ങിൽ ഗൈഡ് ക്യാപ്റ്റൻ വി. വസുപ്രഭയ്ക്ക് പി.ടി.എ ഉപഹാരം നൽകി. സ്കൂൾ പ്രിൻസിപ്പൽ എപി പ്രബീത്, എം. ഗീത, അൻസാർ കൊല്ലം, സുരേഷ് ബാബു, ലിഗേഷ്. പി.പി. രാധാകൃഷ്ണൻ (പി ടി എ പ്രസിഡണ്ട്), സജിനി (എം പി ടി എ പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *