KOYILANDY DIARY

The Perfect News Portal

ഖത്തര്‍ സൈനീകര്‍ രാജ്യം വിടണമെന്ന് ബഹ്റൈന്‍

മനാമ: ദാഇഷ് സംഘടനയ്ക്കെതിരെ പോരാടാനെത്തിയ ഖത്തര്‍ സൈനീകര്‍ രാജ്യം വിടണമെന്ന് ബഹ്റൈന്‍. യുഎസ് നേവല്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ഭാഗമായാണ് സൈനീകര്‍ ബഹ്റൈനിലെത്തിയിരുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് ഉത്തരവ്.

ഇത് സംബന്ധിച്ച്‌ ബഹ് റൈന്‍ യുഎസ് കമാന്‍ഡ് ഇന്‍ ജനറലിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപോര്‍ട്ട്. ജൂണ്‍ 5ന് ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിച്ഛേദിച്ചതോടെ മേഖലയില്‍ പ്രതിസന്ധി രൂക്ഷമാണ്.

അതേസമയം ബഹ്റൈനില്‍ എത്ര ഖത്തറി സൈനീകരുണ്ടെന്ന് വ്യക്തമല്ല. 2014ലാണ് ഖത്തറി സൈനീകര്‍ ബഹ് റൈനിലെത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *