KOYILANDY DIARY

The Perfect News Portal

കമലേഷ് കുമാര്‍ ശര്‍മ കൊക്കകോളയുടെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍

ബംഗളൂരു: കമലേഷ് കുമാര്‍ ശര്‍മയെ കൊക്കകോളയുടെ ആദ്യത്തെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ആയി നിയമിച്ചു. ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസിന്റെ കോര്‍പ്പറേറ്റിന്റെയും ബ്രാന്‍ഡ് ബില്‍ഡിങ്ങിന്റെയും നേതൃത്വമുള്ള വ്യക്തിയായിരുന്നു ശര്‍മ.

18 വര്‍ഷത്തെ വര്‍ക്ക് എക്സ്പീരിയന്‍സ് ഉള്ള കമലേഷ്, എച്ച്‌ സി സി ബി യുടെ നിരവധി പോസ്റ്റുകളില്‍ ഇരുന്നിട്ടുള്ള വ്യക്തി കൂടിയാണെന്ന് സി ഇ ഒ ആയ ക്രിസ്റ്റീന റുഗ്ഗാറിയോ അറിയിച്ചു. എം ബി എ ബിരുദദാരിയായ കമലേഷ് മാര്‍ക്കറ്റിങ്ങ് ആണ് പ്രധാന വിഷയമായി തിരഞ്ഞെടുത്തിരുന്നത്. ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ എഫ് എം സി ജെ ഉത്പ്പന്നങ്ങളിലൊന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *