KOYILANDY DIARY

The Perfect News Portal

സംയുക്ത കർഷക സമിതി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ

കൊയിലാണ്ടി: സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ സപ്തംബർ 25 ന് നടക്കുന്ന ആദായ നികുതി ഓഫീസ് മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കൺവൻഷൻ നടന്നു. കർഷക സംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിൽ നിന്ന് 2000 പേരെ സമരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. കൊയിലാണ്ടി കർഷക ഭവനിൽ നടന്ന കൺവൻഷനിൽ
പി. കെ. വിശ്വനാഥൻ അദ്ധ്യക്ഷതവഹിച്ചു.  ബാലൻ പത്താലത്ത്, കെ. ഷിജു തുടങ്ങിയവർ സംസാരിച്ചു. കെ. രവീന്ദ്രൻ സ്വാഗതവും പി. കെ. ഭരതൻ നന്ദിയും പറഞ്ഞു.

സംഘാടകസമിതി ഭാരവാഹികളായി കൺവീനർ കെ. ഷിജു, പി. കെ. വിശ്വനാഥൻ ചെയർമാൻ എന്നിവരെ ഭാരവാഹികളായി  തെരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *