KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ 235 ലഹരി ഗുളികകളുമായി ഒരാളെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി:  കൊയിലാണ്ടി എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 235 ലഹരി ഗുളികകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ഉമ്മയ്യ വീട്ടിൽ സാജിദിനെ (38)യാണ് പയ്യോളി ഹൈസ്കൂളിനു സമീപം വെച്ച് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നാർകോട്ടിക് ഡ്രഗ്സ് ആൻറ് സൈക്കോ ട്രോപ്പിക് സബ്സ്റ്റന്റ് ആക്ട് പ്രകാരമാണ് അറസ്റ്റ്.

എക്സൈസ് ഇൻസ്പക്ടർ എ. പി. ദിനേശൻ, അസി. എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്ത്, പ്രിവന്റീവ് ഓഫീസർമാരായ പി.സുരേഷ്, ഇ. ടി ഷിജു, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. വിപിൻ, സന്തോഷ് കുമാർ, എസ്. ആർ. ദീനദയാൽ, ബി. എൻ. ഷൈനി, ഡ്രൈവർ ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *