KOYILANDY DIARY

The Perfect News Portal

ക്ഷീണമില്ലാതെ ടൈപ്പ് ചെയ്യാം; കീബോര്‍ഡിനും പരിണാമം

നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന ക്യുവര്‍ട്ടി (QWERTY) കീബോര്‍ഡിനെ മറ്റൊരു രീതിലേക്ക് പുനരാവിഷ്കരിച്ച രൂപമാണ് കൈനെസിസ് അഡ്വാന്റേജ് പ്രോ കീബോര്‍ഡ്

ഓഫീസ് ഉപകരണങ്ങളുടെ രൂപകല്‍പ്പനയിലും അതിനായുള്ള ഗവേഷണങ്ങളിലും വ്യാപൃതരായ നിരവധി ആളുകളുണ്ട് ലോകത്ത്. തൊഴില്‍ ആയാസരഹിതമാക്കിമാറ്റുകയെന്നതാണ് ഇവരുടെ ലക്ഷ്യം. ഇന്ന് നിങ്ങള്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്ന കമ്ബ്യൂട്ടര്‍ ഉള്‍പ്പടെയുള്ള വിവിധങ്ങളായ അത്യാധുനിക ഇലക്‌ട്രോണിക് ഉപകരണങ്ങളെല്ലാം തന്നെ ഇത്തരം ഗവേഷകരുടെ സംഭാവനകളാണ്. ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമനുസൃതമായി കാലാന്തരത്തില്‍ പരിഷ്കരിക്കപ്പെട്ടവ. അങ്ങിനെ ഒരു ഉപകരണമാണ് കൈനെസിസ് അഡ്വാന്റേജ് പ്രോ കീബോര്‍ഡ് (Kinesis Advantage Pro keyboard).