KOYILANDY DIARY

The Perfect News Portal

ക്വിറ്റ് ഇന്ത്യ ദിനം സ്വാതന്ത്ര്യസംരക്ഷണ ദിനമായി ആചരിച്ചു

ബാലുശ്ശേരി : ജനതാദൾ എസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ ദിനം സ്വാതന്ത്ര്യസംരക്ഷണ ദിനമായി ആചരിച്ചു. കർഷക സമരം, വൈദ്യുതി നിയമഭേദഗതി, സഹകരണ നിയമഭേദഗതി. എന്നിവയോടുള്ള കേന്ദ്ര നയത്തിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു സമരം. സമരം ജില്ലാ വൈസ്പ്രസിഡണ്ട് ഇല്ലത്ത് അഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 
ടി കെ കരുണാകരൻ, ശശി തയ്യുള്ളതിൽ, ടി ആർ ശ്രീധരൻ നായർ എന്നിവർ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *