KOYILANDY DIARY.COM

The Perfect News Portal

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂടാടി സ്വദേശിനി മരിച്ചു

കൊയിലാണ്ടി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. മൂടാടി 11-ാം വാർഡിലെ ഗോപാലപുരം ഹിൽബസാർ ദേശം എടോടി സൗദ (55) ആണ് ഇന്നലെ രാത്രിയോടെ. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണമടഞ്ഞത്. മറ്റ് അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഇവിടെ നിന്നും കോവിഡ്‌ പോസറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭർത്താവ് കാദർകുട്ടി. മക്കൾ: ഹൈറു, നജ്മ, റഹ്മത്ത്, മരുമക്കൾ: ഹാരിസ് (മേപ്പയ്യൂർ), മുസ്തഫ കുറ്റിക്കാട്ടിൽ, പരേതനായ ഫൈസൽ.

മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം കൊയിലാണ്ടി മീത്തലക്കണ്ടി പള്ളയിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ജീവാനന്ദൻ മാസ്റ്റർ അറിയിച്ചു. പഞ്ചായത്ത് ആരോഗ്യ വിഭാഗം കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!