KOYILANDY DIARY

The Perfect News Portal

കോവിഡ് പ്രതിരോധം: എൻ.ജി.ഒ അസോസിയേഷൻ മെഡിക്കൽ ഉപകരണങ്ങൾ നൽകി

കൊയിലാണ്ടി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി കേരള എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണു നശീകരണ ഉപകരണങ്ങളും, പൾസ് ഓക്സി മീറ്ററുകളും വിതരണം ചെയ്തു. 

കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ. പ്രദീപൻ, കൊയിലാണ്ടി മുനിസിപ്പൽ വാർഡ് കൗൺസിലർ ദൃശ്യയ്ക്ക് ഉപകരണങ്ങൾ കൈമാറി. വി. പ്രതീഷ്, എം. ഷാജി മനേഷ്, പ്രദീപ് സായിവേൽ, കെ. അനിൽകുമാർ, വി.കെ സുധീഷ് കുമാർ, മനോജ് കുമാർ വി, റഫീക്കലി .കെ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *