KOYILANDY DIARY

The Perfect News Portal

സാന്ത്വനം പാലിയേറ്റീവ്: കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകുന്ന പരിപാടി ആരംഭിച്ചു

കൊയിലാണ്ടി: നഗരസഭ താലൂക്കാശുപത്രി സാന്ത്വനം പാലിയേറ്റീവ് കെയർ നേതൃത്വത്തിൽ കിടപ്പ് രോഗികൾക്ക് വീടുകളിലെത്തി വാക്‌സിൻ നൽകുന്ന പരിപാടി ആരംഭിച്ചു. കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ നിർവ്വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രജില, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത്, കൗൺസിലർമാരായ എ. അസീസ് മാസ്റ്റർ, വൈശാഖ് എന്നിവർ സംസാരിച്ചു. ഡോ. സന്ധ്യാ കുറുപ്പ് സ്വാഗതവും സൂപ്രണ്ട് ഡോ. പ്രതിഭ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *