KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ബസ്സപകടം; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്> അരയിടത്ത് പാലത്തിന് സമീപം ബസ്സുകൾ കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്കേറ്റു. മൂന്ന് കാറും മൂന്ന് ബസ്സുമാണ് കൂട്ടിയിടിച്ചത്. സംഭവത്തിൽ 25ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും സഹകരണ ആശുപത്രയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെതുടർന്ന് ഗതാഗതം താറുമാറായി.