KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി

കല്ലാച്ചി: മിനി സിവില്‍സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാത്തതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ കോര്‍ട്ട് റോഡ് പരിസരത്ത് ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.എം. രഘുനാഥ് അധ്യക്ഷത വഹിച്ചു.

അഞ്ചുമാസം മുമ്പ്‌ മന്ത്രി കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്ത സിവില്‍ സ്റ്റേഷനിലേക്ക് കല്ലാച്ചി ടൗണിലെ ഒരു സര്‍ക്കാര്‍ ഓഫീസുകള്‍ പോലും മാറ്റാന്‍ സാധിച്ചിട്ടില്ല. ഡി.സി.സി. സെക്രട്ടറിമാരായ സി.വി. കുഞ്ഞിക്കൃഷ്ണന്‍, യു.പി. ബാലകൃഷ്ണന്‍, വാണിയൂര്‍ അന്ത്രു, എ.സജ്ജീവന്‍, വി.കെ. ബാലാമണി, പി.കെ. ദാമു, വി.വി. റിനീഷ്, വാസു എറഞ്ഞിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച്‌ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *