KOYILANDY DIARY

The Perfect News Portal

കോക്കല്ലൂർ GVHSS ൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കോക്കല്ലൂർ: ഗവ ഹയർ സെക്കൻഡറി സ്കൂളിലെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ എൻ.എം. വിമല, ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, ജില്ലാ പഞ്ചായത്ത് ബാലുശ്ശേരി ഡിവിഷൻ മെമ്പർ പി.പി. പ്രേമ എന്നിവർ പരിപാടിയുടെ സെഷനുകൾ ഉദ്ഘാടനം ചെയ്തു.

അസ്സയിനാർ, ഗംഗാധരൻ കിടാവ്, പി. പ്രമോദ് എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. ഉമ മഠത്തിൽ, എം. ശ്രീജ, സി.കെ. രാജീവൻ, ഡി.ബി. സബിത, ആരിഫ ബീവി, എം.കെ. ഗണേശൻ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. മുസ്തഫ ദാരുകല, മറിയം മുംതാസ്, കെ.കെ. സതീശൻ, മുഹമ്മദ് സി, കെ.പി. അനിൽകുമാർ, എൻ.കെ. ബാലൻ നായർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *