KOYILANDY DIARY

The Perfect News Portal

ഗാന്ധി ജീവിതകഥ ആലേഖനം ചെയ്ത റിലീഫ് വർക്ക് നാടിന് സമർപ്പിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂർ GVHSS ൽ മൂന്ന് മാസമായി തുടരുന്ന ഗാന്ധിയുടെ ആത്മകഥാ വായന പൂർത്തിയായി. സ്കൂൾ ചുമരിൽ ഗാന്ധി ജീവിതകഥ ആലേഖനം ചെയ്ത റിലീഫ് വർക്ക് ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നാടിന് സമർപ്പിച്ചു. ഒക്ടോബർ 15 മുതൽ നവംബർ 14 വരെ നെഹ്റുവിൻ്റെ ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പുസ്തകത്തിൻ്റെ വായനയ്ക്ക് തുടക്കമാവും.

പി.ടി.എ. പ്രസിഡണ്ട് കെ. രാജീവൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എൻ. ജയന്തി, വി.പി. ഉണ്ണികൃഷ്ണൻ, എ. സുഭാഷ് കുമാർ, ദിനേശ് പാഞ്ചേരി, കെ. നിഷിദ്, അനൻ സൗരെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *