KOYILANDY DIARY

The Perfect News Portal

കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍: ഖ​ത്ത​റി​ന്​ രാജ്യാന്ത​ര​ ത​ല​ത്തില്‍ അം​ഗീ​കാ​രം

അ​തി​വേ​ഗ കൊ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​ പോ​വു​ന്ന ഖ​ത്ത​റി​ന്​ രാജ്യാന്ത​ര​ ത​ല​ത്തില്‍ അം​ഗീ​കാ​രം. രാ​ജ്യ​ത്ത്​ കൊവി​ഡ്​ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 80 ശ​ത​മാ​നം പി​ന്നി​ട്ട വാ​ര്‍​ത്ത​ക​ള്‍​ക്കു ​പി​ന്നാ​ലെ, ജ​ന​സം​ഖ്യ​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​ത​മാ​നം പേ​ര്‍ വാ​ക്​​സി​നെ​ടു​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ ലോ​ക​ത്ത്​ ര​ണ്ടാം സ്​​ഥാ​നം എ​ന്ന ബ​ഹു​മ​തിയും ഖ​ത്ത​റി​നെ തേ​ടി​യെ​ത്തി. ലോ​ക​മെമ്പാ​ടു​മു​ള്ള കൊ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ വി​വ​ര​ങ്ങ​ള്‍ സ​മാ​ഹ​രി​ക്കു​ന്ന ‘ഔ​വ​ര്‍ വേ​ള്‍​ഡ്​ ഇ​ന്‍ ഡാ​റ്റ’ പ്ര​സി​ദ്ധീ​ക​രി​ച്ച സ്​​ഥി​തി​ വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണ്​ ഖ​ത്ത​റി​നെ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി​ച്ച​ത്.

ഒ​രു ഡോ​സ്​ എ​ങ്കി​ലും വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍ 92.3 ശ​ത​മാ​ന​മാ​യ​തോ​ടെ​യാ​ണ്​ ലോ​ക​ത്ത്​ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​ത​മാ​നം പേ​ര്‍ വാ​ക്​​സി​ന്‍ സ്വീ​ക​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ഖ​ത്ത​ര്‍ ര​ണ്ടാ​മ​തെ​ത്തി​യ​ത്. അതേസമയം, വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗ്യ​രാ​യ 12 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​രു​ടെ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യാ​ണ്​ ശ​ത​മാ​നം ക​ണ​ക്കാ​ക്കു​ന്ന​ത്. 20 ത് ല​ക്ഷ​ത്തി​ന്​ മു​ക​ളി​ല്‍ ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ങ്ങ​ളു​ടെ ക​ണ​ക്കി​ല്‍ ര​ണ്ട്​ ഡോ​സും സ്വീ​ക​രി​ച്ച്‌​ സ​മ്ബൂ​ര്‍​ണ വാ​ക്​​സി​നേ​റ്റ​ഡ്​ ആ​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ അ​ഞ്ചാം സ്​​ഥാ​ന​ത്താ​ണ്​ ഖ​ത്ത​ര്‍.

Leave a Reply

Your email address will not be published. Required fields are marked *