KOYILANDY DIARY

The Perfect News Portal

കൊല്ലം യു.പി.സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും സര്‍ഗ്ഗപ്പൊലിമ-2019

കൊയിലാണ്ടി: കൊല്ലം യു.പി.സ്‌കൂളില്‍ യാത്രയയപ്പ് സമ്മേളനവും വാര്‍ഷികാഘോഷവും ‘സര്‍ഗ്ഗപ്പൊലിമ-2019’ നടന്നു.സാഹിത്യകാരി പി.വത്സല ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണം,പ്രതിഭാ സംഗമം പുരസ്‌കാരദാനം എന്നിവ നടന്നു.പി.ടി.എ. പ്രസിഡണ്ട് കെ.ടി.ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. ജൂനിയര്‍ കലാഭവന്‍ മണി മണിദാസ് പയ്യോളി മുഖ്യാതിഥിയായിരുന്നു.നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി വിരമിക്കുന്ന കെ. ശ്രീജ, കെ. പി. രമ എന്നിവര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു.
നഗരസഭ വിദ്യാഭ്യാസ  സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റർ,നഗരസഭാംഗങ്ങളായ കെ.കെ.ചന്ദ്രിക,ബുഷ്‌റ കുന്നോത്ത്, എ.ഇ.ഒ പി.പി.സുധ, ഇളയിടത്ത് വേണുഗോപാല്‍, വി.വി.സുധാകരന്‍, സി.ആര്‍ മനേഷ്, ഇ.എസ്.രാജന്‍,എ. കെ. ശ്രീജിത്ത്, ഗിരീഷ് കോരങ്കണ്ടി, എന്‍.വി.വത്സന്‍, പുഷ്പരാജ് നങ്ങാണത്ത്, എം.പി.ടി.എ പ്രസി ഡണ്ട്. ജയശ്രീ, കൊടക്കാട്ട് രാജീവന്‍, വി.സി.മോഹന്‍ദാസ്, സി.രവീന്ദ്രന്‍, അശ്വിന്‍രാജ്, കെ.രശ്മി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *