KOYILANDY DIARY

The Perfect News Portal

കൊല്ലം ചിറക്ക് സമീപം ഹൈമാസ്റ്റ് ലൈറ്റ്‌ സ്ഥാപിച്ചു

കൊയിലാണ്ടി: പിഷാരികാവിന്റെ അധീനതയിലുള്ള കൊല്ലം ചിറയോരത്ത് ഹൈമാസ്റ്റ് സ്ഥാപിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച എല്‍.ഇ.ഡി. ഹൈമാസ്റ്റ് നഗരസഭ പ്രതിപക്ഷനേതാവ് യു.രാജീവന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം എം.പി.സ്മിത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ഷാജി പാതിരിക്കാട്, ബുഷ്‌റ കുന്നോത്ത്, പിഷാരികാവ് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പി. നാരായണന്‍ കുട്ടിനായര്‍, ഇളയിടത്ത് വേണുഗോപാല്‍, ഇ.എസ്.രാജന്‍, സി. ചിന്നന്‍ നായര്‍, ടി. കെ. രാധാകൃഷ്ണന്‍, നടേരി ഭാസ്‌കരന്‍, വി.വി.ബാലന്‍, പി.രത്‌നവല്ലി, ടി.പി.നാണിഎന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *