KOYILANDY DIARY

The Perfect News Portal

കൊല്ലം മത്സ്യമാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ്: ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം ടൗണിൽ നഗരസഭ മുൻകൈ എടുത്ത് നിർമ്മിക്കുന്ന മത്സ്യമാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലസ്‌ക്‌സിന്റെ കെട്ടിട നിർമ്മാണത്തിന് മുന്നോടിയായി ഭുമിയുടെ ചുറ്റുമതിൽ നിർമ്മാണം ആരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ സാന്നിദ്ധ്യത്തിൽ കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ ചുറ്റുമതിലിന് തറക്കല്ലിട്ടു.

1 കോടി 60 ലക്ഷം രൂപ ചിലവാക്കി കൊല്ലം ടൗണിൽ നെല്ല്യാടി റോഡിനോട് ചേർന്ന 44 സെന്റ് സ്ഥലം സ്വകാര്യ വ്യക്തിയോട് നഗരസഭ വിലകൊടുത്തു വാങ്ങുകയായിരുന്നു. കഴിഞ്ഞ നഗരസഭാ ഇലക്ഷൻ പ്രചാരണ ഘട്ടത്തിൽ ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു. കൊല്ലത്തെ മത്സ്യ മാർക്കറ്റ്.

ചുറ്റുമതിൽ നിർമ്മാണം പൂർത്തിയായ ഉടനെ മത്സ്യ മാർക്കറ്റിന്റെയും ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും പണി ആരംഭിക്കുമെന്നും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ പറഞ്ഞു. ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌ക്കരൻ, എം. പത്മനാഭൻ, മറ്റ് വ്യാപാരി സംഘാടനാ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *