KOYILANDY DIARY

The Perfect News Portal

കൊല്ലം പിഷാരികാവ് ദേവസ്വം പുതിയ ട്രസ്റ്റി ബോർഡ് പുതിയ ചെയർമാനായി കൊട്ടിലകത്ത് ബാലൻ നായരെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് രാജിവെച്ച കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ നാരായണൻകുട്ടി നായരുടെ രാജി സ്വീകരിച്ചു. പകരം പുതിയ ചെയർമാനായി കൊട്ടിലകത്ത് ബാലൻ നായരെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. കഴിഞ്ഞ മാസമാണ് ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മർദ്ധത്തെ തുടർന്ന് നാരായണൻകുട്ടി നായർ എക്സിക്യൂട്ടീവ് ഓഫീസർക്ക് രാജിക്കത്ത് കൈമാറിയത്.

രാജി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൽ 29ന് അടിയന്തര ബോർഡ് യോഗം ചേർന്നിരുന്നു. കഴിഞ്ഞമാസം ദേവസ്വം സ്കൂളിൽ ട്രസ്റ്റി ബോർഡ് അംഗത്തിൻ്റെ ഭാര്യ സഹോദരിക്ക് നിമനം നടത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ അംഗത്തിനെതിരെ ട്രസ്റ്റി ബോർഡും സിപിഐ(എം)ഉം കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ചെയർമാനായിരുന്ന നാരായണന് കുട്ടി നായരെ രാജിയിലേക്ക് നയിച്ചത്. തുടർന്നാണ് ഇന്ന് ചേർന്ന ട്രസ്റ്റി ബോർഡ് യോഗത്തിൽ പുതിയ ചെയർമാനായി വാഴയിൽ തറവാട്ടംഗമായ കൊട്ടിലകത്ത് ബാലൻ നായരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്. ഇതോടെ ബന്ധു നിയമനവുമായി ഉണ്ടായ വിവാദത്തിന് താൽക്കാലികമായി വിരാമമായിരിക്കുയാണ്.

Leave a Reply

Your email address will not be published. Required fields are marked *