KOYILANDY DIARY

The Perfect News Portal

രാത്രിയുടെ മറവിൽ വീടുകളുടെ പരിസരത്ത് കക്കൂസ് മാലിന്യം തളളി

കൊയിലാണ്ടി: കോവിഡ് കാലത്ത് വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ട സമയത്ത് കൊല്ലം നെല്ല്യാടി റോഡിൽ ഇല്ലത്ത് താഴ പരിസരത്തായി കക്കൂസ് മാലിന്യം തള്ളി. പത്തോളം വിടുകളുടെ സമീപത്താണ് രാത്രിയുടെ മറവിൽ മാലിന്യം തള്ളിയത്. സമീപത്തെ കുടിവെള്ളത്തെ ബാധിക്കുമെന്ന ഭീതിയിലാണ് സമീപവാസികൾ. ആറാം തവണയാണ് മാലിന്യം ഇങ്ങിനെ നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

നാട്ടുകാർ നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ബ്ലീച്ചിംഗ് പൗഡർ വിതറി. ഇത്തരത്തിലുള്ള പ്രവൃത്തി ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *