KOYILANDY DIARY

The Perfect News Portal

കൊറിഗാഡ് ട്രെക്കിംഗ്

മഹാരാഷ്ട്രയിലെ പ്രശസ്തമായ ഹില്‍സ്റ്റേഷനായ ലോണവാലയ്ക്ക് സമീപമാണ് കൊറിഗഡ് എന്ന സുന്ദരമായ കോട്ട സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3050 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ടയിലെത്താന്‍ പൂനയില്‍ നിന്ന് 80 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മതി.

ആകര്‍ഷണങ്ങള്‍

കൊറിഗഡ് കോട്ടയിലെ ഏറ്റവും പ്രധാന ആകര്‍ഷണം സുന്ദരമായ രണ്ട് വലിയകുളങ്ങളും രണ്ട് ഗുഹകളുമാണ്. ആരേയും വിസ്മയിപ്പിക്കത്തക്ക രീതിയില്‍ കൊത്തുപണികള്‍ നടത്തിയിട്ടുള്ള ചില ക്ഷേത്രങ്ങളും നിങ്ങള്‍ക്ക് ഈ കോട്ടയുക്കുള്ളില്‍ കാണാം. കൊര്‍ളായ് ദേവി ക്ഷേത്രമാണ് അതില്‍ ഏറ്റവും സുന്ദരം.

Advertisements
കൊറിഗാഡ് ട്രെക്കിംഗ്

എങ്ങനെ എത്തിച്ചേരാം
ആമ്പി വാലിയിലെ പ്രശസ്തമായ തമ്പ് കോട്ടയ്ക്ക് സമീപത്തായാണ് കോറിഗഡ് സ്ഥിതി ചെയ്യുന്നത്. പെത്ഷാഹ് പൂര്‍ എന്ന ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നാല്‍ ഇവിടെയ്ക്ക് വളരെ വേഗം എത്താം.

ലോണവാലയില്‍ എത്തിച്ചേര്‍ന്നാല്‍ അവിടെ ആരോട് ചോദിച്ചാലും കൊറിഗാഡിലേക്കുള്ള വഴി നിങ്ങള്‍ക്ക് പറഞ്ഞുതരും. അങ്ങോട്ടേയ്ക്ക് വാഹനങ്ങള്‍ കുറവായതിനാല്‍ സ്വന്തം വാഹനത്തില്‍ വേണം പോകാന്‍.

പെത് ഷാഹ് പൂര്‍ കൂടാതെ അംബവനെ കൂടിയും നിങ്ങള്‍ക്ക് കൊറിഗഡില്‍ എത്തിച്ചേരാം. എന്നാല്‍ പെത്ഷാഹ് പൂരില്‍ നിന്നാണെങ്കില്‍ അഞ്ഞൂറിലധികം പടികള്‍ ഉള്ള സ്റ്റെപ്പുകള്‍ കയറി എളുപ്പത്തില്‍ കോട്ടയിലേക്ക് കയറാം.

കൊറിഗാഡ് ട്രെക്കിംഗ്

ട്രാവല്‍ ടിപ്‌സ്

കോട്ടയിലേക്ക് കയറുക അത്ര ദുഷ്‌കരമല്ല. എന്നാല്‍ ഒരു മണിക്കൂറിനടുത്ത് മലകയറിയാലെ നിങ്ങള്‍ക്ക് കോട്ടയ്ക്ക് അകത്ത് പ്രവേശിക്കാന്‍ കഴിയു.

കോട്ടയ്ക്കുള്ളില്‍ നിറയെ വാട്ടര്‍ ടാങ്കുകള്‍ ഉണ്ടെങ്കിലും കുടിക്കാന്‍ വെള്ളം കിട്ടില്ല. അതിനാല്‍ കോട്ട കയറുമ്പോള്‍ തന്നെ നിങ്ങള്‍ ശുദ്ധ ജലം കരുതണം.

ക്യാമ്പിംഗ്

കോട്ടയില്‍ രാത്രി തങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കോട്ടയില്‍ സ്ഥിതി ചെയ്യുന്ന ചില ക്ഷേത്രങ്ങളില്‍ തങ്ങാന്‍ അവസരമുണ്ട്