KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ ദൃശ്യരാമായണം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി ദൃശ്യരാമായണം സംഘടിപ്പിക്കുന്നു. രാമായണം കിളിപ്പാട്ടിന്റെ ദൃശ്യ ആവിഷക്കാരമാണ്. ഭരതാജ്ഞലി പെർഫോമിംഗ് ആർട്സ് സെന്റെർ കൊയിലാണ്ടിയാണ്  പരിപാടി സംഘടിപ്പിക്കുന്നത്.

ജൂലൈ 30ന് ഞായറാഴ്ച രാത്രി 7 മണിക്കാണ് പരിപാടി. രാമായണ മാസാചരണത്തിന്റെ ഭാഗമായി ആഗസ്ത് 13 ന് ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തും. ക്ഷേത്രത്തിൽ ഗണപതിഹോമം, ഭഗവതിസേവ തുടങ്ങിയ വിശേഷാൽ പൂജകളും നടന്നു വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *