KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്ര മഹോൽസവത്തിന് ഇന്ന് തുടക്കമായി

കൊയിലാണ്ടി:  കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയവട്ടളം ഗുരുതി മഹോൽസവത്തിന് ഇന്ന് കാലത്ത് തുടക്കമായി. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, ക്ഷേത്രമേൽശാന്തി ശംഭു നമ്പൂതിരിയുടെയും നേതൃത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ്‌ ഉൽസവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് കലവറ നിറയ്ക്കൽ, ഭഗവതി ക്ഷേത്രത്തിനു മുന്നിൽ പുതിയതായി നിർമ്മിച്ച  കവാടം സമർപ്പണം ക്ഷേത്രം തന്ത്രി നരിക്കുനി എടറ്റ ഇല്ലം മോഹനൻ നമ്പൂതിരി  നിർവ്വഹിച്ചു.

രാത്രി 7 മണിക്ക് സംഗീത സംവിധായകൻ രവീന്ദ്രന്റെ ഗാനങ്ങൾ കോർത്തിണക്കിയ രവീന്ദ്രസംഗീതം, ഗാനമേള  എന്നിവ
അരങ്ങേറും.

28 ന് കാലത്ത് കാർഷിക ജൈവവൈവിധ്യ പ്രദർശനം, വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം, കാർഷിക വിളകളുടെ പ്രദർശനം, കാർഷിക യന്ത്രങ്ങളുടെ പ്രദർശനം , രൂപേഷ് കൊരയങ്ങാടിന്റെ ഈർക്കിൾ കൊണ്ട് തീർത്ത കൗതുക വസ്തുക്കളുടെ പ്രദർശനം, കെയ്ക്കോ കോഴിക്കോടിന്റെ ആധുനിക കാർഷികയന്ത്രങ്ങളുടെ പ്രദർശനം, വിവിധ ജനുസ്സിൽപ്പെട്ട കന്നുകാലികളുടെ പ്രദർശനം തുടങ്ങിയവ  ഉണ്ടായിരിക്കും. ഉച്ചയ്ക്ക് അന്നദാനം. രാത്രി 7 മണിക്ക് പ്രബീഷ് കൊരയ ങ്ങാട്, വിഷ്ണു കൊരയങ്ങാട് എന്നിവരുടെതായമ്പക, രാത്രി 9.30 ന് കൊ രയ ങ്ങാട് വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ പാണ്ടിമേളത്തോടെയുള്ള വില്ലെ ഴുന്നള്ളിപ്പ്. 29ന് കാലത്ത് തുലാഭാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഗുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനം കുറിക്കും.

 

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!