KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബൈപ്പാസ് സ്ഥലമെടുപ്പ് : ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ

തിരുവനന്തപുരം : കാസർഗോഡ് മുതൽ കഴക്കൂട്ടം വരെ ദേശീയപാത 45 മീറ്റർ വീതിയിൽ നാലുവരിയാക്കുന്ന പ്രവർത്തനം ത്വരിതഗതിയിൽ മുന്നോട്ട് പോകുകയാണ്. ചില ഭാഗങ്ങളിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറക്കുന്നതിനായി ബൈപ്പാസുകൾ ആണ് നിർദ്ദിഷ്ട അലൈൻമെന്റിൽ ഉൾപ്പെടുത്തിയത്. ഇത്തരത്തിൽ ഇത്തരത്തിൽ നിർദ്ദേശിക്കപ്പെട്ടതാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നന്തി ബൈപ്പാസ് 45 മീറ്റർ വീതിയിൽ സ്ഥലമെടുക്കുമ്പോൾ ചരിത്ര പ്രാധാന്യമുള്ള കൊയിലാണ്ടി ടൗൺ പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നതിനാലാണ് താരതമ്യേന ബുദ്ധിമുട്ട് കുറവായ ബദൽ അലൈൻമെന്റ് തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബർ 10ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലും ഇക്കാര്യം ചർച്ച്ക്ക് വരികയും കൊയിലാണ്ടി ബൈപ്പാസെന്ന നിർദ്ദേശം അംഗീകരിക്കുകയുമാണുണ്ടായത്. ഇക്കാര്യത്തിൽ നാലു തവണ ചർച്ചകൾ നടന്നു കഴിഞ്ഞു.

ജനുവരി 24ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊയിലാണ്ടി ബൈപ്പാസ് സ്ഥലമെടുപ്പുമായി ഉണ്ടയിട്ടുള്ള പ്രശ്‌നങ്ങൾ വിശദമായി ചർച്ച ചെയ്തു. സ്ഥലമെടുപ്പിന്റെ സർവ്വെക്കെതിരെ ഏതാനും ആളുകൾ പ്രതിഷേധവുമായി വരുന്നത് അറിഞ്ഞു. അന്നാൽ ഭൂമിയുടെ യഥാർത്ഥ ഉടമസ്ഥരിൽ നിന്നും കാര്യമായ എതിർപ്പുകൾ ഉണ്ടായിട്ടില്ലെന്നും ഉടമസ്ഥരല്ലാത്തവർ വന്ന് പ്രശ്‌നങ്ങളുണ്ടാക്കുകയാമെന്നും എൻ. എച്ച് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും പറഞ്ഞു.

കൂടാതെ 70 ശതമാനം പേരിൽ നിന്നും സമ്മതപത്രം ലഭ്യമാക്കിത്തരാമെന്നും ജനപ്രതിനിധികൾ ഉറപ്പ് നൽകി. സ്ഥലം ഉടമകളിൽനിന്ന് സമ്മതപത്രം വാങ്ങുന്ന കാര്യത്തിൽ കെ. ദാസൻ എം. എൽ. എയുടെ നേതൃത്വത്തിൽ പ്രവർത്തനം നല്ലനിലയിൽ പുരോഗമിക്കുന്നണ്ട്. കൊയിലാണ്ടി നഗരസഭയിക്ക് പുറമെ മറ്റ് രണ്ട് പഞ്ചായത്തുകളും ഇതിന് അനുകൂലമാണ്. പരമാവധി നഷ്ടങ്ങൾ ഒഴിവാക്കിയും രണ്ടായിരത്തി പതിമൂന്നിലെ നഷ്ടപരിഹാര പാക്കേജ് അനുസരിച്ച് ഉചിതമായ നഷ്ടപരിഹാരം നൽകിയും ആയിരിക്കും ഭൂമി ഏറ്റെടുക്കുന്നത്. ഇക്കാര്യം ജനങ്ങളുമായി സംസാരിക്കാൻ യോഗം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഫിബ്രവരി ആറിന് ഇതുസംബന്ധിച്ച ഒരു യോഗം വിളിച്ച്ു ചേർക്കാനും തീരുമാനിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചിട്ടുണ്ട്.

Advertisements

കൊയിലാണ്ടി ബൈപ്പാസിന് ഭൂമി വിട്ടുനൽകുന്നതിന് എതിർപ്പ് തുടരുകയാണെങ്കിൽ കൊയിലാണ്ടിയുടെ ഭാഗത്ത് വികസനം നടത്താനാകാതെ ഈ റോഡിന്റെ രണ്ടറ്റത്തുമായി കേരളത്തിന്റെ നാലുവരിപാത എത്തിനിൽക്കുന്ന അവസ്ഥയുണ്ടകും ഇത് മനസിലാക്കി ബൈപ്പാസിന് സ്ഥലം വിട്ടുനൽകുന്ന കാര്യത്തിൽ ജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *