KOYILANDY DIARY

The Perfect News Portal

തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ റഷ്യക്കാരന്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ആത്മഹത്യ ചെയ്തു. റഷ്യക്കാരനായ ഡാനിയേല്‍ (50) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയോടെയാണു സംഭവം. ഇയാള്‍ കെട്ടിടത്തില്‍ നിന്നു ചാടുന്നത് സി ഐ എസ്‌ എഫ് ഉദ്യോഗസ്ഥര്‍ കണ്ടിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയിലേക്കു നയിച്ചതെന്താണെന്നു വ്യക്തമല്ല. മുംബൈയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഡാനിയല്‍. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *