KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് ക്ഷേത്രത്തിലും, സമീപത്തെ കടകളിലും മോഷണം

കൊയിലാണ്ടി: ക്ഷേത്ര കമ്മിറ്റി വഴിപാട് കൗണ്ടറിലും.സമീപത്തെ കടകളിലും കള്ളൻ കയറി. കൊരയങ്ങാട് തെരു മഹാഗണപതി  ക്ഷേത്രത്തിലെ കൗണ്ടറിലും, ഭഗവതി ക്ഷേത്രനടയിലെ ന്യൂ ഇന്ത്യാ ഇൻഷൂറൻസിൻ്റെ പൂട്ട് തകർത്ത് മോഷ്ടാക്കൾ രണ്ട് ലാപ്ടോപും മോഷ്ടിച്ചിട്ടുണ്ട്. സമീപത്തെ പ്രിയാ ഓട്ടോ ലിങ്കിലും കള്ളൻ കയറി. സമീപത്തെ. എം.കെ. ഓട്ടോ ലിങ്കിൻ്റയുംപൂട്ട് തകർത്തിട്ടുണ്ട്. എന്നാൽ സെൻട്രൽ ലോക്ക് ഉള്ളത് കാരണം അകത്ത് കടക്കാൻ കഴിഞ്ഞിട്ടില്ല.

ഇന്നു പുലർച്ചെയാണ് സംഭവം. ക്ഷേത്ര കൗണ്ടറിലെ മേശവലിപ്പുകളും മറ്റും തുറന്ന് കിടക്കുകയാണ്. കാരണവർ സ്ഥാനത്തെ ഭണ്ഡാരവും, ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും പൊളിച്ചിട്ടുണ്ട് ഏകദേശം 5000 ത്തോളം രൂപ നഷ്ടപ്പെട്ടതായാണ് ക്ഷേത്ര കമ്മിറ്റി പറയുന്നത്. കൊയിലാണ്ടി പോലീസ് എസ്. ഐ. അനീഷ് വടക്കേടത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സമീപത്തെ കടകളിലെ സി.സി.ടി.വി. പരിശോധിക്കാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *