KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കോവിഡ്

കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തു. നഗരസഭ വാർഡ് 3, 13, 17, 41 എന്നിവിടങ്ങളിലാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്‌. ഇന്നലെ വൈകീട്ട് 7 മണിമുതലുള്ള കണക്കാണിത്. വാർഡ് 3ൽ ഒരു യുവാവിനാണ് കോവിഡ് പോസിറ്റീവായത്. 9-ാം തിയ്യതി താലൂക്കാശുപത്രിയിൽ നടത്തിയ പി.സി.ആർ. ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. പയ്യോളിയിൽ ബാങ്കിൽ നിന്ന് കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. കൂടുതൽ സമ്പർക്കമില്ലെന്നാണ് അറിയുന്നത്.

വാർഡ് 13ൽ പെരുവട്ടൂരിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാന തൊഴിലാളികാളാണ് രണ്ട് പേരും. പെരുവട്ടൂർ അരീക്കുന്നിൽ നെസ്റ്റ് പാലിയേറ്റീവ് കെട്ടിടത്തിൻ്റെ പണിക്കെത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ തൊഴിലാളികളാണ്. ആൻ്റിജൻ ടെസ്റ്റിലൂടെയാണ് രോഗം കണ്ടെത്തിയത്.

17-ാം വാർഡ് മണമൽ ഹോമിയോ ആശുപത്രി ഉൾക്കൊള്ളുന്ന പ്രദേശത്ത് ഒരാൾക്കാണ് കോഴിക്കോട്‌ സ്വകാര്യ ലാബിൽ നടത്തിയ ആന്റിജൻ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആളിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.

Advertisements

സിവിൽ സ്‌റ്റേഷന്‌ പടിഞ്ഞാറ് ഭാഗം 41-ാം വാർഡിൽ ഫ്‌ളാറ്റിൽ താമസിക്കുന്ന ഭർത്താവിനും ഭാര്യക്കുമാണ് താലൂക്കാശുപത്രിയിൽ നടത്തിയ പി.സി.ആർ. ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഭാര്യ വീടായ തിക്കോടിയിലെ വീട്ടിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിതിനെ തുടർന്ന് നിരീക്ഷണത്തിലിരിക്കെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *