KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരിയിൽ കൊയ്ത്തുത്സവം നടന്നു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കാഞ്ഞിലശ്ശേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തകരും സംയുക്തമായി സംഘടിപ്പിച്ച നെൽകൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി നടന്നു. രണ്ടര ഏക്കർ സ്ഥലത്ത് കരനെല്ലും  വെള്ളപ്പൂണാരനുമാണ് “തണൽ “കാർഷിക സംഘത്തിൻ്റെ നേതൃത്വത്തിൽ വിളവെടുത്തത്. കഴിഞ്ഞ  വർഷവും ഇതേ സ്ഥലത്തു സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലമായി കൃഷി നടത്തിയിട്ടുണ്ടായിരുന്നു.

തരിശുനിലം കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കാഞ്ഞിലശ്ശേരിയിൽ നടന്ന കൊയ്ത്തുത്സവം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ  സജിത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ഷീല, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സോമൻ, മുൻ മെമ്പർ ഇ. അനിൽകുമാർ, കൃഷി അസിസ്റ്റന്റ്  വിഷ്ണു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *