KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSS ൽ കോവിഡ് ബോധവൽക്കരണ ക്ലാസ് നടത്തി

കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ്, എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണ ക്ലാസ് നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യരംഗത്ത് പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും കോവിഡിനുശേഷം വരാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മൂന്നാംവർഷ മെഡിക്കൽ വിദ്യാർഥികളായ ആവണി ഉണ്ണി, അർജുൻ എന്നിവരാണ് ക്ലാസ് നയിച്ചത്.

പ്രോഗ്രാം ഓഫീസർ എ.പി. നിഷ, വി.ആർ. ബിന്ദു, എം. പ്രഭാകരൻ, ആർ.എസ്. ദീപ, സുനിതാരത്നം, എം. നിത്യ അജിത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *