KOYILANDY DIARY

The Perfect News Portal

ആർ.ഡി.ഒ. ഉത്തരവിന് പുല്ല് വില. കൊയിലാണ്ടി റെ.സ്റ്റേഷൻ റോഡിൽ പൊളിച്ച് മാറ്റാൻ ഉത്തരവിട്ട കെട്ടിടത്തിൽ ഇന്ന് കോൺക്രീറ്റ്

കൊയിലാണ്ടി: റെയിൽ വെസ്റ്റേഷൻ റോഡിൽ കഴിഞ്ഞ മഴക്കാലത്ത് തകർന്ന് വീണ ഓട് മേഞ്ഞ ഇരുനില കെട്ടിടം നഗരസഭയുടെ പെർമിറ്റില്ലാതെ കോൺക്രീറ്റ് കെട്ടിടമാക്കി പുതുക്കി പണിയൻ ഉടമയുടെ ശ്രമം. തകർന്ന കെട്ടിടത്തിൻ്റെ ചുമരുകളുടെ നാല് ഭാഗങ്ങളിലും കോൺക്രീറ്റ് പില്ലർ സ്ഥാപിച്ചാണ് ഇരുട്ടിൻ്റെ മറവിൽ പണി പുരോഗമിക്കുന്നത്. കെട്ടിടത്തിൻ്റെ നാല് ഭാഗങ്ങളിലും ഇപ്പോൾ കാട് പിടിച്ച് കിടക്കുകയാണ്. ഒരു വർഷം മുമ്പ് വാർത്തയായതിനെ തുടർന്ന് പണി നിർത്തിവെക്കാനും കോൺക്രീറ്റ് തൂണുകൾ ഉൾപ്പെടെ പൊളിച്ചുമാറ്റാൻ നഗരസഭ ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് മറികടന്ന് വീണ്ടും ലോക്ഡൌൺ കാലത്ത് പണി ആരംഭിച്ചതോടെ നഗരസഭ ഉദ്യോഗസ്ഥർ ഉടമയെ നേരിൽ കണ്ട് താക്കീത് ചെയ്യുകയും സ്റ്റോപ് മെമ്മോ കൊടുക്കുകയും ചയ്തു.

നഗരസഭയുടെ അന്യായത്തിൻ്റെ ഭാഗമായി തുടർന്ന് 18-10-2019ൽ വടകര സബ്ബ് ഡിവിഷണഷ മജിസ്ട്രേറ്റ് കോടതി 32/40, 32/370 എന്നീ കെട്ടിടം ഏതുസമയത്തും നിലംപതിക്കുന്ന സ്ഥിതിയാണുള്ളതെന്നും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയതിനാൽ, പൊതുജനങ്ങൾക്കും മറ്റ് കെട്ടിടങ്ങൾക്കും അപകടമില്ലാതെ സ്വന്തം ചെലവിൽ പൊളിച്ചു മാറ്റണമെന്നും ആർ.ഡി.ഒ. വി.പി. അബ്ദുറഹിമാൻ ഉടമകളെ ഉത്തരവിലൂടെ അറിയിച്ചിരുന്നു. കൊയിലാണ്ടി സീനത്ത് മൻസിൽ മജമുന്നിസ ശബാബ, മുഹമ്മദ് റഫീഖ്, കദീശക്കുട്ടി എം.എം എന്നിവരുടെ ഉടമസ്ഥതിയലുള്ളതാണ് ഈ പൊളിഞ്ഞ കെട്ടിടവും സ്ഥലവും.

എന്നാൽ ഇത് വകവെക്കാതെ ഇന്ന് കാലത്ത് മുതൽ പതിനെട്ടോളം തൊഴിലാളികൾ പലകയടിച്ച് കമ്പികെട്ടി കോൺക്രീറ്റ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞെത്തി നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ഇപ്പോൾ പണി നിർത്തി വെപ്പിച്ച് മറ്റ് നടപടിയിലേക്ക് കടന്നിരിക്കുകയാണ്. നിയമങ്ങൾ കാറ്റിൽ പറത്തി ഉടമയുടെ ധിക്കാരരപരമായ നിലപാടിനെതിരെ നാട്ടുകാർക്കിടെ വ്യാപകമായ വിമർശനമാണ് നടക്കുന്നത്.

Advertisements

സംഭവത്തിൽ ശക്തമായി നടപടി സ്വീകരിക്കണമെന്ന എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെട്ടിടം പൂർണ്ണമായും പൊളിച്ചു നീക്കണമെന്നും ഇവർ പറഞ്ഞു. കൊയിലാണ്ടിയിലെ മുസ്ലീംലീഗിന്റെ പ്രാദേശിക നേതൃത്വമാണ് ഇവർക്ക് ഇത്തരം നിയമലംഘന പ്രവർത്തനത്തിന് പ്രോത്സാഹനം നൽകുന്നതെന്നാണ് പറയപ്പെടുന്നത്. അടുത്ത ഗവർമെന്റ് അധികാരത്തിൽ വന്നാൽ ബാ്കി കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന വാഗ്ദാനവും ഇവർ നൽകിയതായാണ് പൊതു സംസാരം.

Leave a Reply

Your email address will not be published. Required fields are marked *