KOYILANDY DIARY

The Perfect News Portal

വികസനരംഗത്ത് വിപ്ലവം സൃഷ്ടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്: എം.വി. ശ്രേയാംസ്‌കുമാർ

ബാലുശ്ശേരി: വികസനരംഗത്ത് വിപ്ലവം സൃഷ്ടിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എൽ.ജെ.ഡി. സംസ്ഥാന പ്രസിഡന്റ്‌ എം.വി. ശ്രേയാംസ്‌കുമാർ എം.പി. ജില്ലാപഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർഥി അന്നമ്മ മംഗരയലിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം തലയാട് അങ്ങാടിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിരവധി പ്രതിസന്ധികൾ നേരിട്ട സർക്കാർ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിൽ പിന്നാക്കം പോയിട്ടില്ലെന്നും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥികളെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വി.ജെ. മാത്യു അധ്യക്ഷനായി. വി. കുഞ്ഞാലി, കെ.കെ. ബാബു, എൻ. നാരായണൻ കിടാവ്, ദിനേശൻ പനങ്ങാട്, സന്തോഷ് കുറുമ്പൊയിൽ, പി.പി. രവീന്ദ്രനാഥ്, എം.പി. അജീന്ദ്രൻ, സുജ ബാലുശ്ശേരി, വി.വി. വിജയൻ, സ്ഥാനാർഥികളായ അന്നമ്മ മംഗരയിൽ, ശോഭനാ ബാലൻ, ലില്ലി ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *