KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂളിൽ വിഭവസമാഹരണ മിഷൻ രൂപീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌ക്കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുളള പൊതുസമൂഹത്തിൽ നിന്നുളള വിഭവസമാഹരണ മിഷൻ രൂപീകരിച്ചു. കൊയിലാണ്ടി മുൻസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളെ കേന്ദ്രീകരിച്ചും തൊട്ടടുത്തുളള പഞ്ചായത്തിലെ പ്രദേശങ്ങളെ കേന്ദ്രീകരിച്ചുമാണ് വിഭവസമാഹരണ മിഷനുകൾ രൂപീകരിച്ചുകൊണ്ട് സർക്കാർ ധനസഹായത്തോടൊപ്പം പൊതുജനത്തിന്റെ സഹായവും വിദ്യാലയത്തിന്റെ സമഗ്ര വികസനത്തിനായി ഉറപ്പ് വരുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

കൊല്ലം യു.പി സ്‌ക്കൂളിൽ ചേർന്ന യോഗം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. ഇ.എസ് രാജൻ (ചെയർമാൻ), സുധീർദാസ് എ.എം (കൺവീനർ), എൻ.വി വത്സൻ (ട്രഷറർ), എന്നിങ്ങനെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യോഗത്തിൽ നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ എൻ.കെ ഭാസ്‌ക്കരൻ അദ്ധ്യക്ഷത വഹിച്ചു. സി. ജയരാജ്, എ. സുഭാഷ് കുമാർ, എം.ജി ബൽരാജ്, അൻസാർ കൊല്ലം, യു.കെ ചന്ദ്രൻ, പി. ശ്രീകാന്ത്, ദീപ കെ.കെ, എൻ.വി വത്സൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *