കൊയിലാണ്ടി ബീച്ചിൽ കടൽ തീര ശുചീകരണ പരിപാടി നടന്നു
കൊയിലാണ്ടി: കൊയിലാണ്ടി ബീച്ചിൽ കടൽ തീരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി എലത്തൂർ കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, വി.കെ. സുധാകരൻ എന്നിവർ ചേന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ജോഷി, എസ്.ഐ. മാരായ രജിത്, അജിത്, HMS അംഗം യു.കെ. രാജൻ, സി.എം. സുനിലേശൻ, കോസ്റ്റൽ വാർഡർമാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.