KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പബ്ലിക് ലൈബ്രറി പുതിയ കെട്ടിടത്തിലേക്ക് മാറ്റി

കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിൽ പ്രവർത്തിച്ചിരുന്ന പബ്ലിക്ക് ലൈബ്രറി സാംസ്‌ക്കാരിക നിലയത്തിലേക്ക് മാറി പ്രവർത്തിച്ചു തുടങ്ങി. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റ് പൊളിച്ച് മാറ്റുന്നതിന്റെ മുന്നോടിയായാണ് ലൈബ്രറി മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി തീരുമാനിച്ചത്. പരിപാടിയുടെ ഉദ്ഘാടനം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മുചുകുന്ന് ഭാസ്‌ക്കരൻ എഴുതിയ ബുദ്ധദർശനം എന്ന പുസ്തകം കവി ചന്ദ്രശേഖരൻ തിക്കോടിക്ക് നൽകി എം. എൽ. എ. കെ. ദാസൻ പ്രകാശനം നടത്തി. മേലൂർ വാസുദേവൻ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.