KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നന്തി മുത്തായം ബീച്ചിൽ കടൽ ഉൾവലിഞ്ഞു

കൊയിലാണ്ടി: നന്തി മുത്തായം ബീച്ചിൽ കടൽ ഉൾവലിഞ്ഞു. ഇതോടെ കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ജനം എളമ്പക്ക ശേഖരിക്കാൻ എത്തിയത് വിവാദമായി. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. മുത്തായം ബീച്ചിൽ കടൽ ഏറെ ദൂരമാണ് ഉൾവലിഞ്ഞത് ഇത്കാണാനും ആളുകളെത്തിയതായാണ് വിവരം. സുനാമി ഉണ്ടായപ്പോഴും ഇത് പോലെ കടൽ ഉൾവലിഞ്ഞതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് പോലീസെത്തി പരിശോധന നടത്തി. ആളുകളെ തിരിച്ചറിയാൻ കഴിയാത്തതിനാൽ കേസ്സെടുത്തില്ല.

Leave a Reply

Your email address will not be published. Required fields are marked *