KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ

കൊയിലാണ്ടി: സ്ത്രീധനത്തിനും, സ്ത്രീപീഡനത്തിനുമെതിരെ സംസ്ഥാന കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിൻ്റെ കൊയിലാണ്ടി നഗരസഭ സിഡിഎസ് തല തല ഉദ്ഘാടനം വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ നിർവ്വഹിച്ചു. സത്രീകൾക്കെതിരായി വളർന്നു വരുന്ന അതിക്രമങ്ങൾക്കെതിരായി പ്രചാരണം നടത്തുന്നതിനും സ്ത്രീ സമത്വവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ക്യാമ്പയിൽ സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭ കൌൺസിലർമാരായ കെ.എം.സുമതി, ടി.പി.ഷൈലജ, മെമ്പർ സെക്രറി കെ.എം. പ്രസാദ്, സി.ഡി.എസ്. അധ്യക്ഷ എം.പി. ഇന്ദുലേഖ, കെ.ഗിരിജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *