KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഭരണ സാരഥികൾക്ക് പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി

മലിനീകരണ നിയന്ത്രണ ബോർഡിന്റ് അവാർഡ് നേടിയ കൊയിലാണ്ടി നഗരസഭ ഭരണ സാരഥികൾക്ക് പൗരാവലി സ്വീകരണം നൽകിയപ്പോൾ

കൊയിലാണ്ടി: മികച്ച നഗരസഭയ്ക്കുളള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് നേടിയ കൊയിലാണ്ടി നഗരസഭ ഭരണ സാരഥികൾക്ക് പൗരാവലി ഉജ്ജ്വല സ്വീകരണം നൽകി. ഇന്ന് രാവിലെ 6.30ന് ബസ്സ്‌
സ്റ്റാന്റ് പരിസരത്തായിരുന്നു സ്വീകരണം. കഴിഞ്ഞ ദിവസമാണ് മലിനീകരണ നിയന്ത്രണ ബോർഡ് കൊയിലാണ്ടി നഗരസഭയെ രണ്ടാം സ്ഥാനത്തേക്ക് പരിഗണിച്ചത്.

ചൊവ്വാഴ്ച തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിൽ നിന്ന് നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യനും, ടീമംഗങ്ങളും അവാർഡ് ഏറ്റുവാങ്ങി. മാലിന്യ നിർമ്മാർജ്ജനം, ജല സംരക്ഷണം, പിസ്ഥിതി സംരക്ഷണം, ഗ്രീൻ പ്രോട്ടോകോൾ എന്നിവയിൽ നടത്തിയിട്ടുളള മികച്ച പ്രവർത്തനത്തിനാണ് കൊയിലാണ്ടി നഗരസഭയെ അവാർഡിന് പരിഗണിച്ചത്.

സ്വീകരണ പൊതുയോഗത്തിൽ ചെയർമാൻ അഡ്വ: കെ. സത്യൻ നന്ദി പറഞ്ഞു. വൈസ് ചെയർമാൻ വി.കെ പത്മിനി, നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ വി. സുന്ദരൻ മാസ്റ്റർ, കെ. ഷിജുമാസ്റ്റർ, എൻ.കെ ഭാസ്‌ക്കരൻ, കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, പി.എം ബിജു, സീമ.കെ. ചന്ദ്രിക കെ.കെ, പി.കെ ഭരതൻ, ടി.വി ദാമോദരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അബ്ദുൾ മജീദ് എന്നിവർ സ്വീകരണത്തിൽ സംബന്ധിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *