KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയ്ക്ക് ശുചിത്വ പദവി

കേരള സർക്കാറിന്റെ ഹരിത കേരളം പദ്ധതി പ്രകാരം ശുചിത്വ മാലിന്യ സംസ്ക്കരണ, ജല സംരക്ഷണ മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത നഗരസഭകൾക്കാണ് ശുചിത്വ പദവി പുരസ്ക്കാരം നൽകുന്നത്. കൊയിലാണ്ടി നഗരസഭ ശുചിത്വ പദവിക്ക് അർഹത നേടി. ശുചിത്വ പദവി പ്രഖ്യാപന പരിപാടി ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി.
പ്രകാശ് മുഖ്യാതിഥിയായിരുന്നു. വൈസ്. ചെയർ പേഴ്സൻ വി.കെ. പത്മിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന് കെ. ഷിജു, എം. സുരേന്ദ്രൻ എന്നിവർ ആശംസകൾ നേര്ന്നു. നഗരസഭാ സെക്രട്ടറി. എൻ. സുരേഷ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ പി. രമേശൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *