KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ രണ്ടുവാർഡുകൾകൂടി പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ പുതിയകെട്ടിടത്തിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും വാർഡുകൾ പ്രവർത്തനം ആരംഭിച്ചു. പ്രസവവാർഡും ഓപ്പറേഷൻ തിയേറ്ററും മാറ്റിയിട്ടില്ല. ഇവ പഴയ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.

ആശുപത്രിയിലെ  ഓരോ നിലകളിലെയും വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്.  പുതിയ ആറുനിലക്കെട്ടിടം പൂർണ സജ്ജമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിന് അധികൃതർ കാര്യക്ഷമമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്.   ആശുപത്രിയിലെ അൾട്രാസൗണ്ട് സ്‌കാനിങ്‌ മെഷീൻ ഈ ആഴ്ചതന്നെ പ്രവർത്തനസജ്ജമാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *