KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ചിങ്ങപുരത്ത് 9 കിലോ കഞ്ചാവ് പിടികൂടി

കൊയിലാണ്ടി: വീടുകളിൽ സൂക്ഷിച്ചിരുന്ന 9 കിലോ കഞ്ചാവ് പിടികൂടി. മൂടാടി ചിങ്ങപുരത്ത് വെച്ചാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മൂടാടി ചെറുവോട്ട് മുജീബ്, ഉണ്ണിയത്തു കണ്ടി ഷമിൽ, ആമ്പിച്ചി കാട്ടിൽ ഷബീർ തുടങ്ങിയവരാണ് അറസ്റ്റിലായത്. കഞ്ചാവ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ചിങ്ങപുരം ഹയർ സെക്കണ്ടറി സ്കൂളിനു സമീപം ബൈക്കിൽ കടത്തവെ റോഡിൽ വെച്ച് പിടികൂടുകയായിരുന്നു. പേരാമ്പ്ര സർക്കിൾ എക്സൈസ് സംഘവും, കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കഞ്ചാവ് ആന്ധ്രയിൽ നിന്നും എത്തിച്ചതാണെന്നാണ് എന്നാണ് ഇവരിൽ നിന്ന് കിട്ടിയ വിവരം.

Leave a Reply

Your email address will not be published. Required fields are marked *