KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് ബസ്സ് ഇടിച്ച് കട നിലംപൊത്തി

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂളിന് മുന്‍വശം ബസ്സ് ഇടിച്ച് കട തകര്‍ന്നു. കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന അല്‍മാസ് ബസ്സാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കോൺക്രീറ്റിൽ പണിത കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. കുറുവങ്ങാട് സ്വദേശി കണിയാങ്കണ്ടി ചന്ദ്രൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കെട്ടിടത്തിന് ഏകദേശം 12 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

മുത്താമ്പി റോഡില്‍ ടാറിങ്ങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് കട അടച്ചതിനാല്‍ ആളപായം ഉണ്ടായില്ല. കൊയിലാണ്ടിയില്‍ നിന്നും പേരാമ്പ്രയിലേക്ക് പോകേണ്ട ബസ്സ് ഗ്താഗത ക്രമാകരണത്തിൻ്റെ ഭാഗമായാണ്  കുറുവങ്ങാട്-അണേല വഴിസര്‍വ്വീസ് നടത്തേണ്ടി വന്നത്. റോഡിന് തീരെ വീതിയില്ലാത്തതാണ് അപകടകാരണമായതെന്ന് നാട്ടുകാർ പറഞ്ഞു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *